---
title: "കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷകസംഘം സംഘടിപ്പിക്കുന്ന കൃഷിഭവൻ മാർച്ച് തിങ്കളാഴ്ച"
english_title: "The Krishi Bhavan March, organized by the Swatantra Karkasha Sangh, is on Monday to protest the anti-farmer policies of the central and state governments."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307386/The Krishi Bhavan March, organized by the Swatantra Karkasha Sangh, is on Monday to protest the anti-farmer policies of the central and state governments."
published_at: "2025-08-09T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷകസംഘം സംഘടിപ്പിക്കുന്ന കൃഷിഭവൻ മാർച്ച് തിങ്കളാഴ്ച

> **Lead Summary:** കണ്ണൂർ :വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാൻ നടപടികൾ കൈക്കൊൾക്കാതിരിക്കുകയും കർഷകരെ അവഗണിക്കുകയും ചെയ്യുന്നകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷകസംഘം ആഗസ്റ്റ് 11 തിങ്കളാഴ്ചനിയോജക മണ്ഡലം തലങ്ങളിൽ കർഷക ഭവനുകൾക്കു മുമ്പിൽ മാർച്ചും ധർണയും നടത്തും. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിൽകൃഷിഭവനുമുന്നിൽ സംസ്ഥാന സെക്രട്ടറി എം.പി.എ.റഹീമും,പേരാവൂർ മണ്ഡലത്തിൽ ചാവശ്ശേരി കൃഷിഭവന് മുന്നിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂരും മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യും.

## Article Content

കണ്ണൂർ :വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാൻ നടപടികൾ കൈക്കൊൾക്കാതിരിക്കുകയും കർഷകരെ അവഗണിക്കുകയും ചെയ്യുന്നകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷകസംഘം ആഗസ്റ്റ് 11 തിങ്കളാഴ്ചനിയോജക മണ്ഡലം തലങ്ങളിൽ കർഷക ഭവനുകൾക്കു മുമ്പിൽ മാർച്ചും ധർണയും നടത്തും. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിൽകൃഷിഭവനുമുന്നിൽ സംസ്ഥാന സെക്രട്ടറി എം.പി.എ.റഹീമും,പേരാവൂർ മണ്ഡലത്തിൽ ചാവശ്ശേരി കൃഷിഭവന് മുന്നിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂരും മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യും.

അഴീക്കോട്പുഴാതിയിൽ ജില്ലാ ജനറൽ സെക്രട്ടറി പി.പി .മഹമൂദും,കൂത്തുപറമ്പ് പാനൂരിൽ മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദും, ഇരിക്കൂർ മണ്ഡലത്തിൽ ശ്രീകണ്ഠാപുരത്ത്മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദറും,തലശ്ശേരികൃഷിഭവനിൽ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് സി കെ പി മമ്മുവു മാണ് ഉദ്ഘാടകർ. ജില്ലയിലെമറ്റുകൃഷിഭവനകളിൽനടക്കുന്ന മാർച്ചും ധർണ്ണയും സ്വതന്ത്ര കർഷകസംഘം ജില്ലാ നേതാക്കന്മാർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307386/The Krishi Bhavan March, organized by the Swatantra Karkasha Sangh, is on Monday to protest the anti-farmer policies of the central and state governments.)